Alchemist
ഇടയബാലന്റെ സ്വപ്നയാത്ര
ഐഹിക ജീവിതത്തിന് ദൈവികമായ സൗരഭ്യം നൽകുന്നക്കു വഴിയാണ് ലോക പ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കോയ്ലോയുടേത്.
ആട്ടിൻപറ്റങ്ങളെ മേച്ചു നടക്കുമ്പോൾ സാൻഡിയാഗോ എന്ന ഇടയബാലന്റെ കൈ പിടിച്ച് ഒരു കുട്ടി അവനെ ഈജിപ്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പിരമിഡുകളുടെ സമീപമുള്ള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. ഈ സ്വപ്ന ദർശനത്തിന്റെ പേരിൽ സാൻഡിയാഗോ നടത്തുന്ന യാത്രയാണ് ആൽക്കെമിസ്റ്റിന്റെ പ്രതിപാദ്യം. അതിനാൽ ആൽക്കമിസ്റ്റിനെ യാത്രയുടെ പുസ്തകം എന്ന് വിളിക്കാം. എന്നാൽ സാധാരണ യാത്രയല്ല. ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യൻ നടത്തുന്ന തീർത്ഥയാത്ര ആണിത്.
ആൽക്കമി യുടെ പ്രതീക ഭാഷയിൽ എഴുതപ്പെട്ട പുസ്തകത്തിന് അസ്തിത്വ സംബന്ധിയായ നാല് സ്തൂപങ്ങൾ ഉണ്ട്. മനുഷ്യൻ ഹൃദയത്തിന്റെ ഭാഷ ശ്രദ്ധിക്കേണ്ട തിന്റെ ആവശ്യകതയാണ് ആദ്യത്തേത്. പ്രപഞ്ചത്തിലെ അടയാളങ്ങളെ പിന്തുടരുന്ന തിനെ പറ്റിയാണ് അടുത്ത ആശയം. പ്രപഞ്ച ത്തിലെ വസ്തുക്കൾക്ക് പരസ്പരമുള്ള ബന്ധത്തെ അറിയലാണ് മൂന്നാമത്തേത്. ഓരോ വ്യക്തിയും അവന്റെ ഐതിഹ്യത്തെ പിന്തുടരുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ആണ് ഈ പുസ്തകം ആത്യന്തികമായി പറയുന്നത്.
പതിനാറു വയസ്സുവരെ ഒരു സെമിനാരിയിൽ സാൻഡിയാഗോ പഠിച്ചിരുന്നു. ഒരു പുരോഹിതന്റെ ജീവിതവഴിയിൽ ലാറ്റിനും സ്പാനിഷും ദൈവശാസ്ത്രവും പഠിച്ചു. ദൈവത്തെ അറിയുന്നതിലും മനുഷ്യ പാപങ്ങൾ എന്തെന്ന് അറിയുന്നതിന്നതിലും വലുതാണ് ലോകത്തെ അറിയൽ എന്നറിഞ്ഞാണ് അവൻ സെമിനാരിയിലെ പഠനം ഉപേക്ഷിച്ചത്.
എന്നാൽ പുസ്തകങ്ങളെ അവൻ ഉപേക്ഷിച്ചില്ല. പുസ്തകങ്ങൾ ആയിരുന്നു അവന്റെ ആദ്യ വഴികാട്ടി. ഓരോ മനുഷ്യനും ജിവിതാന്വേഷണത്തിൽ അവന്റേതായ വഴിയുണ്ട്. ഓരോരുത്തരുടെയും വഴി വേറിട്ടതാണ്. പുസ്തകങ്ങളിൽ നിന്നും മാറി മരുഭൂമിയിലെ കെട്ടു വണ്ടികളിൽ ഒട്ടകങ്ങളുടെ നടത്തത്തിൽ മരു കാറ്റിന്റെ കൈകളിൽ അറിവ് അന്വേഷിക്കുകയാണ് പിന്നീട് സാന്റിയാഗോ.
സ്പെയിനിലെ ഒരു ഗ്രാമത്തിൽ ഇടയന്മാരും അവരുടെ ആടുകളും വിശ്രമിക്കുന്ന ഒരു പള്ളിമുറ്റത്തു നിന്നാണ് സാൻഡിയാഗോ തുടങ്ങുന്നത്. ഈജിപ്റ്റിലെ പിരമിഡുകളുടെ ചുവട്ടിൽ വരെ അവൻ യാത്ര ചെയ്തു, ഒരു സ്വകാര്യ സ്ഥാപനത്തി ലെ നിധി പേടകത്തെ പിന്തുടർന്നുകൊണ്ട്. ആ യാത്രയിൽ അവൻ അറിഞ്ഞത് യാത്ര തുടങ്ങിയ പള്ളിമുറ്റത്താണ് നിധി കുഴിച്ചിട്ടിരിക്കുന്നത് എന്നുമാത്രം.
അവന്റെ യാത്ര വ്യർത്ഥമായിരുന്നോ?
അല്ല. യാത്ര തന്നെയാണ് നിധിയും. കുറച്ചു പുസ്തകങ്ങൾ മാത്രം വായിച്ച്, ആടുകളുടെ ഭാഷ മാത്രം സ്വായത്തമാക്കിയ സാൻഡിയാഗോ ലോകത്തിന്റെ വഴികൾ അറിഞ്ഞു. വാക്കുകളില്ലാത്ത ഭാഷ ശീലിച്ചു. ആ ഭാഷ കൊണ്ട് ലോകത്തെ അറിഞ്ഞു. ആൽക്കെമിസ്റ്റ്റ്റായി.
Comments
Post a Comment