Posts

Showing posts with the label Review(Malayalam)

Alchemist

Image
            ഇടയബാലന്റെ സ്വപ്നയാത്ര                ഐഹിക ജീവിതത്തിന് ദൈവികമായ  സൗരഭ്യം നൽകുന്നക്കു വഴിയാണ് ലോക പ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കോയ്ലോയുടേത്.             ആട്ടിൻപറ്റങ്ങളെ  മേച്ചു നടക്കുമ്പോൾ സാൻഡിയാഗോ എന്ന ഇടയബാലന്റെ  കൈ പിടിച്ച് ഒരു കുട്ടി അവനെ ഈജിപ്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പിരമിഡുകളുടെ സമീപമുള്ള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. ഈ സ്വപ്ന ദർശനത്തിന്റെ  പേരിൽ സാൻഡിയാഗോ നടത്തുന്ന യാത്രയാണ് ആൽക്കെമിസ്റ്റിന്റെ  പ്രതിപാദ്യം. അതിനാൽ ആൽക്കമിസ്റ്റിനെ യാത്രയുടെ പുസ്തകം എന്ന് വിളിക്കാം. എന്നാൽ സാധാരണ യാത്രയല്ല. ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യൻ നടത്തുന്ന തീർത്ഥയാത്ര ആണിത്.                ആൽക്കമി യുടെ പ്രതീക ഭാഷയിൽ എഴുതപ്പെട്ട പുസ്തകത്തിന് അസ്തിത്വ സംബന്ധിയായ നാല് സ്തൂപങ്ങൾ ഉണ്ട്. മനുഷ്യൻ ഹൃദയത്തിന്റെ ഭാഷ ശ്രദ്ധിക്കേണ്ട തിന്റെ ആവശ്യകതയാണ് ആദ്യത്തേത്. പ്രപഞ്ചത്തിലെ അടയാളങ്ങളെ പിന്തുടരുന്ന തിനെ പറ്റിയാണ് അട...